| Thursday, 1st August 2024, 10:58 pm

ഐ.പി.എല്ലില്‍ തല്ലുണ്ടാക്കിയതാണ്, പക്ഷെ ഇപ്പോള്‍ ഇതെന്തുപറ്റി; ആരാധകരെ ഞെട്ടിച്ച് ബി.സി.സി.ഐ വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. അതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പ്രകടനം കാഴ്ചവെക്കുന്നത് കാണാം. എന്നാല്‍ ആദ്യ പരിശീലനത്തിന് ഇറങ്ങുമ്പോള്‍ വിരാടും ഗംഭീറും തമ്മിലുള്ള കോമ്പിനേഷന്‍ അറിയാന്‍ ആരാധകര്‍ ഏറെ കാത്തിരുന്നിരുന്നു.

ഇരുവരും തമ്മില്‍ ഐ.പി.എല്‍ സമത്ത് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതേ പ്രശ്‌നം തുടരുമെന്ന് കരുതിയ ആരാധകര്‍ വിരാടും ഗംഭീറും വീണ്ടും ഒന്നിച്ചപ്പോള്‍ കണ്ടത് വിപരിതമായ കാഴ്ചയാണ്. പരിശീലനത്തില്‍ കുല്‍ദീപ് എറിഞ്ഞ ഒരു പന്തില്‍ വിരാട് ഒരു വലിയ ഹിറ്റ് ചെയ്തപ്പോള്‍ ആശ്ചര്യത്തോടെ നില്‍ക്കുന്ന ഗംഭീറിനെയാണ് വീഡിയോയില്‍ കണ്ടത്. മാത്രമല്ല ഇരുവരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഫോട്ടോകളും ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു.

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ

Content Highlight: Gautham Gambhir And Virat Kohli In Friendly Behave

We use cookies to give you the best possible experience. Learn more