ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.
പരാജയത്തിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ ബൗളിങ് കോച്ച് മാര്‍ണി മോര്‍ക്കലിനെ ഡ്രസ്സിങ് ശകാരച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരമ്പരയ്ക്ക് ശേഷം ബി.സി.സി.ഐയുടെ റിവ്യൂ മീറ്റിങ്ങില്‍ ഗംഭീറും മോര്‍ക്കലും തമ്മിലുണ്ടായ തര്‍ക്കം സ്ഥിരീകരിച്ചിരുന്നു. ബി.സി.സി.ഐയുടെ ഒരു സോഴ്‌സ് ടൈംസ് ഓഫ് ഇന്ത്യയോട് വിഷയത്തെ പറ്റി സംസാരിക്കുകയായിരുന്നു.
‘ഗംഭീര്‍ കര്‍ക്കശക്കാരനാണ്, അവന്‍ മോര്‍ക്കലിനെതിരെ പ്രശ്‌നമുണ്ടാക്കി. സംഭവത്തിന് ശേഷം മോര്‍ക്കല്‍ അല്‍പ്പം നിശ്ചലനായിരുന്നുവെന്ന് ബോര്‍ഡ് അറിയിച്ചു. ടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗംഭീറും മോര്‍ക്കലുമാണ്,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രോഹിത്തിന്റെ കീഴില്‍ ഇന്ത്യ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീമിനെ തെരഞ്ഞടുക്കുന്നതില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ ആശയവിനിമയത്തില്‍ പരാജയപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആറ് മാസം മുമ്പ് രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലന സ്ഥാനം ഏറ്റെടുത്ത ശേഷം ടി-20യില്‍ മാത്രമാണ് ഇന്ത്യയ്ക്ക് നല്ല കാലം ഉണ്ടായത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിനത്തിലും ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിലും ഓസ്ട്രേലിയക്കെതിരെയും ഇന്ത്യ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ള ചാമ്പ്യന്‍സ് ട്രോഫിയിലും പരാജയം രുചിച്ചാല്‍ ഗംഭീറിന്റെ സ്ഥാനത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമെന്നത് ഉറപ്പാണ്.
Content Highlight: Gautham Gambhir And Morne Morkel In Clash Report