| Tuesday, 12th February 2019, 5:12 pm

അമിത് ഭണ്ഡാരിയെ ആക്രമിച്ച കളിക്കാരനെ ആജീവനാന്തം വിലക്കണമെന്ന് ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്നലെ ദല്‍ഹിയില്‍ ട്രയല്‍സിനിടെ മുന്‍ ഇന്ത്യന്‍ താരം അമിത് ഭണ്ഡാരി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍.

രാജ്യതലസ്ഥാനത്ത് തന്നെ ഇതുപോലൊരു ആക്രമണം ഉണ്ടായത് ഞെട്ടിക്കുന്നതാണെന്ന് ഗംഭീര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ വ്യക്തിപരമായി ഇടപെടും. ഭണ്ഡാരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കളിക്കാരനെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്ന് വിലക്കണമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ മുഷ്താഖ് അലി ട്രോഫിയ്ക്ക് വേണ്ടിയുള്ള ട്രയല്‍സിനിടെ സെലക്ഷന്‍ കിട്ടാതിരുന്ന അനൂജ് ധേഡ എന്ന കളിക്കാരനാണ് ഇന്നലെ അമിത് ഭണ്ഡാരിയെ ആളെ വിട്ട് തല്ലിച്ചത്. 14 ആളുകള്‍ ചേര്‍ന്നുള്ള കൂട്ട അടിയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.

സംഭവത്തിന് പിന്നാലെ അനൂജിനെയും അയാളുടെ കൂട്ടാളി നവീനെയും അവരുടെ ഒളികേന്ദ്രത്തില്‍ ചെന്ന് പൊലീസ് പിടികൂടിയിരുന്നു.

We use cookies to give you the best possible experience. Learn more