വോട്ടര്‍ ഐഡി വിവാദം; ആം ആദ്മിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍
D' Election 2019
വോട്ടര്‍ ഐഡി വിവാദം; ആം ആദ്മിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 8:38 pm

ന്യൂദല്‍ഹി:വോട്ടര്‍ ഐഡി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍.തനിക്ക് ഒരു വോട്ടര്‍ ഐഡി മാത്രമയുള്ളൂ.അത് രാജേന്ദ്രനഗറില്‍ നിന്നുള്ളതാണ്. മറ്റ് വോട്ടര്‍ ഐഡിയൊന്നുമില്ലെന്നുമായിരുന്നു ഗൗതം ഗംഭീര്‍ മറുപടി പറഞ്ഞത്.

ഈസ്റ്റ് ദല്‍ഹി എ.എ.പി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിനയാണ് ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്ന് ആരോപണവുമായി രംഗത്തെത്തിയത്. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നുമായിരുന്നു എ.എ.പിയുടെ ആരോപണം.

മുന്‍പ് അനുമതിയില്ലാതെ റാലി നടത്തിയെന്ന ആരോപണവും ഗംഭീറിന് നേരെ ഉയര്‍ന്നിരുന്നു.

‘ആദ്യം നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യവും പിന്നെ സ്വന്തം പേരില്‍ രണ്ട് ഐ.ഡി കാര്‍ഡുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.ഇപ്പോള്‍ അനുമതിയില്ലാതെ റാലി നടത്തി. എനിക്ക് ഗംഭീറിനോട് പറയാനുള്ളത് നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നതെന്നാണ്. എന്നായിരുന്നു അതിഷി മര്‍ലിന ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് മറുപടിയും ഗൗതം ഗംഭീര്‍ നല്‍കിയിരുന്നു.

‘നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാലര വര്‍ഷം നിങ്ങള്‍ ഒന്നും ചെയ്യാതെയായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ തീരുമാനമെടുക്കും.എപ്പൊഴാണോ നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച്ചപാട് ഉണ്ടാവുക അപ്പോള്‍ നിങ്ങള്‍ ഇത്തരം നെഗറ്റീവ് രാഷ്ട്രീയം കളിക്കില്ല.’ എ്ന്നായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.