| Friday, 28th April 2017, 11:06 am

സുക്മയില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഛത്തീസ്ഗണ്ഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീറിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബള്‍ ഫൗണ്ടേഷനാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read ‘അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്’ രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍ 


കഴിഞ്ഞ ദിവസമായിരുന്നു ഛത്തിസ്ഗണ്ഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്ക് ഗുരുതരമായ് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അക്രമണത്തെ അപലപിച്ച് കൊണ്ട് ഗംഭീര്‍ രംഗത്തെത്തിയിരുന്നു.

തീവ്ര വേദനയുണ്ടാക്കുന്ന അക്രമണമാണ് ഉണ്ടായിരുന്നതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഉള്ളുലയ്ക്കുന്നതാണെന്നും താരം പറഞ്ഞിരുന്നു. നേരത്തെ അക്രമത്തിനു ശേഷം ഐ.പി എല്ലില്‍ കളിക്കാനിറങ്ങിയപ്പോള്‍ കറുത്ത ആം ബാന്‍ഡുമായായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ ഇറങ്ങിയിരുന്നത്. ടീമിന്റെ നായകന്‍ കൂടിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗംഭീര്‍.

ഗൗതം ഗമംഭീര്‍ ഫൗണ്ടേഷന്‍ രക്തസാക്ഷികളുടെ മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. “എന്റെ ടീം ഇതിനോടകം തന്നെ അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു” ഗംഭീര്‍ പറയുന്നു. നേരത്തെ മരണപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ത്യാഗത്തെക്കുറിച്ചോര്‍ത്ത് താന്‍ ആശ്ചര്യപ്പെടുകയാണെന്ന്് ഗംഭീര്‍ ട്വീറ്റ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more