ഏകദിന ലോകകപ്പില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി 104 പന്തില്‍ 95 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
‘ആറ് ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഈ ടാഗ് നല്‍കുന്നത്? ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റര്‍മാര്‍ക്ക് എന്തുകൊണ്ട് ഫിനിഷര്‍ എന്ന് വിളിക്കാന്‍ കഴിയില്ല? കളി ജയിപ്പിക്കുന്ന ഏതൊരാളും വ്യക്തിപരമായി ഫിനിഷറാണ്. എന്നാല്‍ ഫിനിഷര്‍ എന്ന പദം ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. അതിന് പകരം മാച്ച് വിന്നര്‍ എന്ന പേരാണ് നല്‍കേണ്ടത്,’ ഗംഭീര്‍ പറഞ്ഞു.
മത്സരത്തില്‍ ഒരു മാച്ച് വിന്നറിന്റെ പ്രകടനം തന്നെയാണ് വിരാട് കോഹ്‌ലി പുറത്തെടുത്തത്. 104 പന്തില്‍ 95 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യയെ കോഹ്ലി വിജയത്തിലെത്തിച്ചത്. 8 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു കോഹ്‌ലി തകര്‍പ്പന്‍ ഇന്നിങ്സ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ കിവീസ് 48 ഓവറില്‍ 273 റണ്‍സിന് പുറത്താവുകയായിരുന്നു.
കിവീസ് ബാറ്റിങ് നിരയില്‍ ഡാറില്‍ മിച്ചല്‍ 130 റണ്‍സും രചിന്‍ രവീന്ദ്ര 75 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തുന്നത്.
Content Highlight: Gautam Gambhir talks about Virat Kohli performances.