ഡിസംബര്‍ 30ന് തന്റെ എക്‌സ് പേജിലൂടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഒരു ചോദ്യോത്തര സെക്ഷന്‍ നടത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരവും നല്‍കി. സെക്ഷനില്‍ ഒരു ആരാധകന്‍ എന്തിനാണ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഗംഭീര്‍ മൂര്‍ച്ചയേറിയ തന്റെ പതിവ് ശൈലി തന്നെയാണ് ഉപയോഗിച്ചത്.
പിച്ചായാലും ഓഫ് പിച്ചായാലും ഗംഭീറിനെ പലപ്പോഴും വിവാദങ്ങള്‍ വലയം ചെയ്യാറുണ്ട്. എന്നിരുന്നാലും താന്‍ ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുന്നത് എന്നും വിവാദത്തില്‍ വീഴുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ഗംഭീര്‍ പറഞ്ഞു.
‘എനിക്ക് തോന്നുന്നത് ഞാന്‍ പറയുന്നു. വിവാദങ്ങള്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന് നിങ്ങള്‍ ചിന്തിക്കണം,’അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏത് കാര്യത്തെയും വിമര്‍ശിച്ച് രംഗത്ത് വരുന്ന താരമാണ് ഗംഭീര്‍. ഇന്ത്യ ക്രിക്കറ്റില്‍ തന്നെ ഒരുപാട് ഫൈറ്റ് സീനുകള്‍ ഉണ്ടാക്കിയ താരം കൂടെയാണ് ഇദ്ദേഹം.
ഈ വര്‍ഷം വലിയ വിവാദങ്ങളുടെ ഭാഗമായിരുന്നു ഗംഭീര്‍. ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുമായി വഴക്കിട്ടതായിരുന്നു ആദ്യത്തേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലക്‌നൗ സൂപ്പര്‍ ജയിന്റും തമ്മിലുള്ള മത്സരത്തിനിടയില്‍ ആയിരുന്നു സംഭവം.
മത്സരത്തിനുശേഷം ഇരുവരും മോശമായ രീതിയില്‍ സംസാരിച്ചതില്‍ ഇരുവര്‍ക്കും പെനാല്‍റ്റിയും കിട്ടിയിരുന്നു. പിന്നീട് ലെജന്‍ഡ്‌സ് ലീഗില്‍ ശ്രീശാന്തുമായുള്ള മറ്റൊരു ഫൈറ്റിനും നമ്മള്‍ സാക്ഷിയായിരുന്നു.
Content Highlight: Gautam Gambhir reacts against the controversies