Cricket
സൗത്ത് ആഫ്രിക്കക്കെതിരെ അവര്‍ ഇറങ്ങണം; പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത്‌ ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 25, 05:27 pm
Monday, 25th December 2023, 10:57 pm

ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26ന് നടക്കും. ഇരു ടീമുകള്‍ തമ്മിലുള്ള ആദ്യ ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

ആവേശകരമായ മത്സരം നടക്കുന്നതിന് മുന്നോടിയായി തന്റെ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഓപ്പണിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയുമാണ് ഗംഭീര്‍ തെരഞ്ഞെടുത്തത്.

ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി , ശ്രേയസ് അയ്യര്‍ എന്നിവര്‍ 3, 4, 5 എന്നിങ്ങനെ ബാറ്റ് ചെയ്യും. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ സ്പിന്‍ നിരയിലും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പേസ് നിരയിലും ഉള്‍പ്പെട്ടു.

ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെയാണ് ഗംഭീര്‍ തിരഞ്ഞെടുത്തത്.

ഗൗതം ഗംഭീറിന്റെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീം ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍ ), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍( വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ/ ആര്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Content Highlight: Gautam Gambhir selected his India playing XI for first Test vs South Africa.