ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
തനിക്ക് ‘ഐ.എസ്.ഐ.എസ് കശ്മീരില്‍’ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഗംഭീര്‍ ചൊവ്വാഴ്ച രാത്രി ദല്‍ഹി പൊലീസിനെ സമീപിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍, പൊലീസ് നടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ പറഞ്ഞു.
ഗൗതം ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇ-മെയില്‍ വഴിയാണ് ഗംഭീറിന് ഭീഷണി ലഭിച്ചത്. ഭീഷണിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഗംഭീറിന് ഭീഷണിക്കത്ത് അയച്ച ഇ-മെയില്‍ വിലാസം പരിശോധിച്ച ശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Gautam Gambhir gets death threat from ISIS Kashmir, security beefed up outside home