| Tuesday, 7th November 2017, 11:50 am

'കുട്ടിപട്ടാളത്തോട് മുട്ടി ഗംഭീര്‍'; താരത്തിനെതിരെ ബോള്‍ ചെയ്ത് മൂന്നു വയസുകാരി മകള്‍; ട്വിറ്ററില്‍ തരംഗമായ വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരേന്ദര്‍ സെവാഗിനു ശേഷമെത്തിയ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ഗൗതം ഗംഭീര്‍. കളത്തിനുകത്തും പുറത്തും ശ്രദ്ധേയമായ നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തികൂടിയാണ് ദല്‍ഹി സ്വദേശിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍.


Also Read: ബാഹുബലിയുടെ ദേവസേനയക്ക് ജീവിതത്തില്‍ ‘ക്രഷ്’ ഈ ക്രിക്കറ്ററോടാണ്; ഇഷ്ടതാരത്തെ വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി


ഈ തലമുറയിലെതന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിട്ടും ദേശീയ ടീമില്‍ നിന്നും ഏറെനാളായി ഗംഭീര്‍ പുറത്താണ്. എന്നാല്‍ യാതൊരു വിവാദത്തിനും നില്‍ക്കാതെ ആഭ്യന്തര ക്രിക്കറ്റിലും ടൂര്‍ണ്ണമെന്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാരം മികച്ച ഫോമിലാണ് കരിയറില്‍ മുന്നേറുന്നത്.

എന്നാല്‍ തന്റെ മകളുടെ മുന്നിലെത്തിയാല്‍ ഗംഭീറിന് ഈ വിശേഷണങ്ങളൊന്നും ചേരില്ല. മകള്‍ക്കൊപ്പം ഏറെ നേരം ചിലവഴിക്കുന്ന ഗംഭീറിന്റെ മകള്‍ക്കൊപ്പമുള്ള പുതിയ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Dont Miss: ആദ്യം സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമം, പിടികൂടിയപ്പോള്‍ എം.എല്‍.യുടെ ദേഹത്ത് മഷിയൊഴിച്ച് പ്രതിഷേധം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


ഏറ്റവും പ്രയാസമുള്ള ജോലിയാണിതെന്ന് പറഞ്ഞുകൊണ്ട് ഗംഭീര്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മകളുടെ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു ഗംഭീറിന് ആസീന്റെ ബൗളിങ് നേരിടേണ്ടി വന്നത്.

“മകളുടെ ബോളിങ് അവളുടെ സ്‌കൂളില്‍ നിന്ന് നേരിടുകയെന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അച്ഛന് പന്തെറിയേണ്ടത് ഓഫ്സ്റ്റംമ്പിനു പുറത്താണെന്ന് അവള്‍ക്കറിയാം” എന്നു പറഞ്ഞുകൊണ്ടാണ് ഗംഭീറിന്റെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more