| Thursday, 18th July 2024, 3:13 pm

ആ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗംഭീര്‍ തെരഞ്ഞെടുത്തിട്ടില്ല; വെളിപ്പെടുത്തലുമായി ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. രോഹിത് ശര്‍മയുടെ വിരമിക്കലോടെ അദ്ദേഹത്തിന്റെ അടുത്ത പിന്‍ഗാമിയായി ആരാണെന്ന ചോദ്യവും ബാക്കിയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ഇപ്പോള്‍ ടി-20യില്‍ ഇന്ത്യയെ ആരാണ് നയിക്കുന്നത് എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

പരിക്കുകള്‍ കാരണം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുമോ എന്ന ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോളാണ് സൂര്യകുമാര്‍ യാദവിന്റെയും പേര് സജീവമാകുന്നത്. എന്നാല്‍ ഗംഭീര്‍ താരത്തെ ക്യാപറ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബി.സി.സി.ഐയുടെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞത്. (സോഴ്‌സ് രേഖപ്പെടുത്തിയിട്ടില്ല).

‘അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ സൂര്യകുമാറിന്റെ പേര് തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ മെറ്റൊരു കാര്യം ഗംഭീര്‍ കൃത്യമായി പറഞ്ഞിരുന്നു, വര്‍ക്ക് ലോഡ് ഒരു പ്രശ്‌നമല്ലാത്ത ഒരു ക്യാപ്റ്റനെയാണ് അദ്ദേഹത്തിന് വേണ്ടതെന്നാണ് പറഞ്ഞത്. മാത്രമല്ല അഗാര്‍ക്കറും ഇതിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു,’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിക്കിനെതുടര്‍ന്ന് താരം പിന്‍മാറും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അങ്ങനെയാണെങ്കില്‍ ടി-20യില്‍ കഴിവ് തെളിയിച്ച സൂര്യയ്ക്ക് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഐ.സി.സിയുടെ ടി-20 റാങ്കിങില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന താരമാണ് സൂര്യ.

ടി-20 ഫോര്‍മാറ്റുകളില്‍ സ്‌കൈ മിന്നും പ്രകടനമാണ് നടത്തുന്നത്. വെടിക്കെട്ട് ബാറ്റിങ് തന്നെ ആണ് താരത്തിന്റെ സവിശേഷത. അന്താരാഷ്ട്ര ടി-20യില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത ക്യാപ്റ്റനല്ല സൂര്യ.

Content Highlight: Gautam Gambhir didn’t pitch for Suryakumar Yadav’s name for T20I captaincy

We use cookies to give you the best possible experience. Learn more