അസ്ഹറുദ്ദീന്റെ മണിയടി; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
Cricket
അസ്ഹറുദ്ദീന്റെ മണിയടി; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th November 2018, 12:27 pm

കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തിന് മുമ്പ് മത്സരത്തിലേക്ക് കാണികളെ ആകര്‍ഷിക്കാന്‍ മണിയടി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ നായകന്‍ അസ്ഹറുദ്ദീനെയാണ് മണിയടിക്കാന്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യന്‍ മുന്‍താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്.

ട്വിറ്ററുലൂടെയാണ് ഗംഭീറിന്റെ വിമര്‍ശനം. “”ഇന്ന് ഈഡനില്‍ ഇന്ത്യ ജയിച്ചുകാണും. പക്ഷെ ഇതിനോട് പ്രതികരിക്കാതിരിക്കാന്‍ എനിക്കാവില്ല. ബി.സി.സിഐ, ബെംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ ഈ പ്രവൃത്തി അംഗീകരിക്കാനാവില്ല. അഴിമതിക്കാര്‍ക്കെതിരേയും ഒത്തുകളിക്കാര്‍ക്കെതിരേയും വിട്ടുവീഴ്ചയില്ലെന്ന് പറയുന്നവരാണ് ഇതെല്ലാം ചെയ്യുന്നത്. അധികാര കേന്ദ്രങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ”” ഗംഭീര്‍ കുറിച്ചു.

ALSO READ: കമാന്‍ഡോകള്‍, മൊബൈല്‍ ജാമറുകള്‍; സന്നിധാനത്ത് അതീവ സുരക്ഷയൊരുക്കി സര്‍ക്കാര്‍

2000-ത്തിലാണ് കോഴ വിവാദത്തെ തുടര്‍ന്ന് അസ്ഹറുദ്ദീന് ബി.സി.സി.ഐ. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ബി.സി.സി.ഐയുടെ നടപടി ഐ.സി.സി. ശരിവെച്ചു. എന്നാല്‍ 2012 നവംബറില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി താരത്തെ കുറ്റവിമുക്‌നാക്കിയിരുന്നു.