സൗത്ത് ആഫ്രിക്കക്ക് മുന്നിലുള്ളത് വെല്ലുവിളി നിറഞ്ഞ പാത: മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
Dsport
സൗത്ത് ആഫ്രിക്കക്ക് മുന്നിലുള്ളത് വെല്ലുവിളി നിറഞ്ഞ പാത: മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 6:41 pm

ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് സൗത്ത് ആഫ്രിക്ക. ഇക്കഴിഞ്ഞ ഇന്ത്യയുമായുള്ള പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു ആതിഥേയര്‍ കാഴ്ച വെച്ചത്. ഏകദിന പരമ്പര 2-1ന് കൈവിട്ടെങ്കിലും ടെസ്റ്റ്, ടി20 പരമ്പരകള്‍ സമനിലയിലാക്കിയിരുന്നു. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പാണ് ടീം ഉറ്റുനോക്കുന്ന ടൂര്‍ണമെന്റ്.

എന്നാല്‍ ഇപ്പോള്‍ ടീമിനെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റും ഓപ്പണറുമായ ഗൗതം ഗംഭീര്‍. ‘വെല്ലുവിളി ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ഇത്തവണ അത് മറികടക്കുമെന്ന് തന്നെയാണ് വിശ്വാസം. സൂസൂപ്പര്‍ എയ്റ്റില്‍ അവര്‍ ശക്തരായ എതിരാളികളാണെന്ന് ഞാന്‍ കരുതുന്നു. 2022 ടി20 ലോകകപ്പിലും, 2023 ഏകദിന ലോകകപ്പിലും അപ്രതീക്ഷിത തോല്‍വി നേരിട്ട സൗത്ത് ആഫ്രിക്കക്ക് ശക്തമായി തിരിച്ചുവരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

‘ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് ലഭിച്ച ഗ്രൂപ്പ് വെല്ലുവിളി നിറഞ്ഞതാണ്. തിരിച്ചുവരവിന് വളരെ ചെറിയ അവസരമാണ് മുന്നിലുള്ളതെങ്കിലും സമ്മര്‍ദ്ദം അതിജീവിച്ച് മുന്നോട്ടു കുതിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. മികച്ച പ്രകടനം കാഴ്ച വെക്കുകയും സൂപ്പര്‍ എയ്റ്റില്‍ അവര്‍ സ്ഥാനം കണ്ടെത്തുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

നാല് ഗ്രൂപ്പുകളുള്ള ടൂര്‍ണമെന്റില്‍ ഡി ഗ്രൂപ്പിലാണ് സൗത്ത് ആഫ്രിക്ക. ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയുടെ എതിരാളികള്‍

Content Highlight: Gautam Gambhir about South African Cricket team