ന്യൂദല്‍ഹി: യുദ്ധത്തിനെതിരായ സേഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. യുദ്ധത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഗുര്‍മെഹറിനു നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ പ്രതികരിച്ചത്.
Also read അടിവരുന്നടിവരുന്ന് ഓടോടോട് ; ഒരു മെക്‌സിക്കന്‍ അപാരതയുടെ പുതിയ ടീസര്‍
ദല്‍ഹി രാംജാസ് കോളേജിലെ എ.ബി.വി.പി ആക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചരണം ആരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ യുദ്ധത്തിനെതിരായ പഴയ പോസ്റ്റ് ചര്‍ച്ചയാകുന്നത്. പാക്കിസ്ഥാനല്ല യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന പെണ്‍കുട്ടിയുടെ പോസ്റ്റിനെ പരിഹസിച്ച് ഗംഭീറിന്റെ സഹതാരമായിരുന്ന സെവാഗ് ഉള്‍പ്പെടെ പലരും രംഗത്തെത്തിയിരുന്നു ഇവര്‍ക്കുള്ള മറുപടിയായാണ് ഗംഭീറിന്റെ ട്വീറ്റ്.
അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും തുല്യവും പൂര്‍ണ്ണവും ആയിരിക്കണം ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും ദിവസേന അത് പ്രാപ്യമാകണമെന്ന കാര്യം ഇപ്പോഴെങ്കിലും നാം മനസിലാക്കണമെന്നു പറഞ്ഞു കൊണ്ട് താരം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരിഹാസകര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുന്നത്.
Dont miss ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമം പതിന്‍മടങ്ങ് വര്‍ധിച്ചു: ഖുശ്ബു
“ഇന്ത്യന്‍ സൈന്യത്തോട് ബഹുമാനമുള്ള വ്യക്തിയാണ് താന്‍. രാജ്യത്തിനും ജനതയ്ക്കും വേണ്ടിയുള്ളതാണ് അവരുടെ സേവനം. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ എന്നെ നിരാശപ്പെടുത്തി. ഒരു സ്വതന്ത്ര രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട്. അച്ഛനെ നഷ്ടപ്പെട്ട ഒരു മകള്‍ക്ക് സമാധാനം ലക്ഷ്യമിട്ട് യുദ്ധ ഭീതിയെക്കുറിച്ച് പോസ്റ്റ് ഇടാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവളെ വളഞ്ഞിട്ട് പരിഹസിച്ച് തങ്ങളുടെ രാജ്യസ്നേഹം എത്രത്തോളമുണ്ടെന്ന് പ്രകടമാക്കാനുള്ള അവസരമല്ല ഇത്. രാജ്യത്തെ എല്ലാ പൗരന്‍മാരേയും പോലെ അവള്‍ക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം, പക്ഷെ അതിന്റെ പേരില്‍ അവരെ പരിഹസിക്കുന്നത് നിന്ദ്യമാണ്.” ഗംഭീര്‍ വീഡിയോയിലൂടെ പറയുന്നു.
The freedom of expression is absolute and equal for all!
High time we learnt that and practised it daily in every sphere of life. pic.twitter.com/iMfIanQyh1— Gautam Gambhir (@GautamGambhir) March 1, 2017
നേരത്തെഗുര്‍മെഹറിന്റെ പോസ്റ്റിനു മറുപടിയായി സെവാഗിന്റെ ട്വീറ്റ് എത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് തന്റെ ട്വീറ്റ് തീര്‍ത്തും തമാശയായിരുന്നുവെന്നും ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയുമായിരുന്നും സെവാഗ് വ്യക്തമാക്കിയിരുന്നു. സെവാഗിനു പുറമേ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബോളിവുഡ് താരങ്ങളും ഗുര്‍മെഹറിനെ പരിഹസിച്ചിരുന്നു.
ക്യാമ്പസുകളിലെ എ.ബി.വി.പി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെതിരെ ബലാത്സസംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഗുര്‍മെഹറിനെ പരിഹസിച്ച് താരങ്ങള്‍ രംഗത്തെത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴിതെളിയിച്ചിരുന്നു.