ഗുര്‍ഗൗണ്‍: ഹരിയാന സര്‍ക്കാര്‍ ജയിലുകള്‍ക്കുള്ളില്‍ പശുക്കളെ വളര്‍ത്താനായി കാലിത്തൊഴുത്തുകള്‍ സ്ഥാപിക്കുന്നു. ജയിലില്‍ കഴിയുന്ന ക്രിമിനലുകളുടെ മനംമാറ്റാന്‍ പശുവിന്‍ പാലിനു കഴിയുമെന്ന് പറഞ്ഞാണ്
ജയിലുകള്‍ക്കുള്ളില്‍ പശുത്തൊഴുത്തുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ജില്ലയിലെ ആറു ജയിലുകളില്‍ കാലിത്തൊഴുത്തുകള്‍ തുറക്കാനുള്ള ഐഡിയ തന്റേതാണെന്ന് ഹരിയാന ഗോ സേവ അയോഗ് ഭാനി റാം മംഗള പറയുന്നു.
” ജയിലിനുള്ളില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലു കുടിച്ചാല്‍ ജയില്‍പ്പുള്ളികള്‍ ബുദ്ധിമാന്‍മാരാവും. അവര്‍ക്ക് മാനസാന്തരമുണ്ടാകും. അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിയുകയും ചെയ്യും. ഇതിനു പുറമേ പശുക്കളെ വളര്‍ത്തി കൂലിനേടാനുള്ള അവസരവും അവര്‍ക്കു ലഭിക്കും.” തീരുമാനം സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
ഹരിയാന നിരത്തുകളില്‍ അലയുന്ന ആയിരക്കണക്കിന് പശുക്കള്‍ക്ക് ഈ പദ്ധതി വഴി അഭയം നല്‍കാനും കഴിയും. ആറു ജയിലുകളിലായി കാലിത്തൊഴുത്തുനിര്‍മ്മിക്കാനും മറ്റും പന്ത്രണ്ട് കോടിയോളം രൂപയുടെ ചിലവാണ് കണക്കാക്കുന്നത്. കര്‍ണാളിലാണ് ആദ്യം ഇത് സ്ഥാപിക്കുക. പിന്നീട് ഗുര്‍ഗൗണ്‍ ജയിലിലും സ്ഥാപിക്കുമെന്ന് അദ്ദേഹം പറയുന്നു.
Don”t Miss: തന്നെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിട്ട് അവര്‍ ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കമല്‍
ഹിസാര്‍, സിര്‍സ, യമുനാനഗര്‍, ഭിവാനി എന്നിവയാണ് കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന മറ്റ് ജയിലുകള്‍. ഓരോ മാസവും 5000ത്തോളം പശുക്കളെയാണ് കശാപ്പു ചെയ്യുന്നത്. ഇത് തടയേണ്ടതുണ്ട്. ഈ പദ്ധതിവഴി അതിനു കഴിയുമെന്നും മംഗ്ല പറയുന്നു.