മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തോളം തന്നെ പ്രശസ്തയും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുമുള്ളയാളുമാണ് ഭാര്യ ഗൗരി. ഗൗരിയുടെ ഫാഷന്‍ സ്റ്റൈലുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഗൗരിയെ തേടി സദാചാര സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെ 52ാം പിറന്നാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത ഗ്രാന്റ് പാര്‍ട്ടിയോടു കൂടിയായിരുന്നു കിംഗ ഖാന്റെ പിറന്നാള്‍ ആഘോഷിച്ചത്. പാര്‍ട്ടിയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനിടെ ഒരു ചിത്രമാണ് ഗൗരിയ്‌ക്കെതിരെയുള്ള ആക്രമണത്തിന് കാരണമായത്.
അടി വസ്ത്രം കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ഗൗരി ധരിച്ചത്. ഇതിനു പിന്നാലെയാണ് ഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്. നിരവധി പേരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രായത്തിന് ചേരുന്ന വസ്ത്രം അണിയണമെന്നും ഷാരൂഖിനെ പോലൊരു താരത്തിന്റെ ഭാര്യ ഇതുപോലെയുള്ള മോശം വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമൊക്കെയാണ് കമന്റുകള്‍. അതേസമയം, ഗൗരിയെ പ്രതിരോധിച്ചു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.