| Wednesday, 14th April 2021, 10:24 pm

അഖില്‍ ഗൊഗോയിക്ക് ജാമ്യം നല്‍കാനുള്ള സാഹചര്യമുണ്ടെന്ന് വ്യക്തമാക്കി ഗുവാഹത്തി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: 2019 ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി അസാമില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയുടെ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി പ്രത്യേക എന്‍.ഐ.എ കോടതി ശരിവച്ചു.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐ.എ) നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സുമന്‍ ശ്യാം, മിര്‍ അല്‍ഫാസ് അലി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഗൊഗോയിയിടെ ജാമ്യാപേക്ഷ ശരിവെച്ചത്.

തങ്ങളുടെ മുമ്പാകെ ലഭിച്ച 01.10.2020 ലെ വിധിന്യായങ്ങളും ഉത്തരവുകളും എന്‍.ഐ.എ പ്രകടിപ്പിച്ച അഭിപ്രായങ്ങളും കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോഴും പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിലേക്ക് നയിച്ചേക്കാം എന്നാണ് കരുതുന്നതെന്ന് കോടതി പറഞ്ഞു.

2019ല്‍ പൗരത്വ സമരങ്ങളുടെ ഭാഗമായാണ് ഗൊഗോയിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് പുറം ലോകം കണ്ടിട്ടില്ല.

എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി അഖില്‍ ഗൊഗോയി വ്യക്തമാക്കിയിട്ടുണ്ട്.. ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിലാണ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gauhati HC uphol

We use cookies to give you the best possible experience. Learn more