Kerala News
ഹൃഷികേശ് റോയ് കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 29, 02:20 am
Tuesday, 29th May 2018, 7:50 am

ന്യൂദല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് ഹൃഷികേശ് റോയെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ആയ ആന്റണി ഡൊമനിക് ചൊവ്വാഴ്ച വിരമിക്കുന്നതിനെ തുടര്‍ന്നാണിത്.

നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹൃഷികേഷ് റോയ്. 1982ല്‍ ദല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് അദ്ദേഹം നിയമത്തില്‍ ബിരുദം നേടിയത്.


Also Read നീനുവിന്റെ പരാതിയെ അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിലും ജാതിയായിരിക്കാം; തോമസ് ഐസക്


2004ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി ജോലി ചെയ്തു. തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായി ജോലി ചെയ്തു. 2006ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആന്റണി ഡൊമിനിക് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.