ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച അസം സര്‍ക്കാരിനെതിരെ ഹൈക്കോടതി. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെ അസമില്‍ തുടക്കം മുതലെ വലിയ പ്രതിഷേധമാണുയര്‍ന്നത്. അസമില്‍ നൂറിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Gauhati HC directs Assam govt to restore mobile internet services by 5pm
— Press Trust of India (@PTI_News) December 19, 2019
സംസ്ഥാനം കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിരന്തരമായി നിരോധനാജ്ഞകളുടെ പിടിയിലാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനത്തുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.
നേരത്തെ ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്.