| Wednesday, 5th April 2023, 7:59 am

നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്തു, അദ്ദേഹം വളരെ അസ്വസ്ഥനായി: ഗൗതം മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെന്തുതണിന്തത് കാട്. സിദ്ധി ഇദ്‌നാനി നായികയായ ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചിത്രത്തിലെ കിസിങ് സീന്‍ എടുത്തതിനെ പറ്റി സംസാരിക്കുകയാണ് ഗൗതം മോനോന്‍. ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ചിമ്പു വളരെ അസ്വസ്ഥനായിരുന്നുവെന്നും ഇടക്ക് വെച്ച് കട്ട് ചെയ്തു പോയെന്നും ഗൗതം മേനോന്‍ പറഞ്ഞു.

ആ രംഗത്തില്‍ മാത്രമാണ് നായകനും നായികയും തമ്മിലുള്ള ഒരു ഫിസിക്കല്‍ മൊമെന്റ് താന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ കട്ട് ചെയ്ത് പോയ ചിമ്പു പിന്നീട് അര മണിക്കൂര്‍ നേരത്തേക്ക് തിരികെയെത്തിയില്ല എന്നും ഗൗതം മേനോന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെന്തു തണിന്തതു കാട് ചിത്രത്തിന്റെ ഷൂട്ടിനെ പറ്റി ഗൗതം മേനോന്‍ സംസാരിച്ചത്.

‘ആദ്യത്തെ കുറച്ച് ടേക്കുകള്‍ക്ക് ശേഷം ചിമ്പു കിസിങ് സീനില്‍ വളരെ അണ്‍കംഫര്‍ട്ടബിളായിരുന്നു. നായകനും നായികക്കുമിടയില്‍ അല്പമെങ്കിലും ഫിസിക്കല്‍ മൊമെന്റ് ഞാന്‍ ആവശ്യപ്പെട്ട രംഗമായിരുന്നു അത്.

30 വയസിന് മുകളിലുള്ള ഓഡിയന്‍സും സെന്‍സര്‍ ബോര്‍ഡുമൊക്കെ ആ രംഗത്തെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ നായിക നായകനെ കിസ് ചെയ്യുന്ന ഒരു സിങ്കിള്‍ ഷോട്ട് വേണമായിരുന്നു. അതിന് ശേഷം അതിന്റെ ഇന്റന്‍സിറ്റി പ്രേക്ഷകര്‍ കാണാതിരിക്കാന്‍ ക്യാമറ മൂവ് ചെയ്യും, അത് യങ് ഓഡിയന്‍സിനെ കൂടി ഉദ്ദേശിച്ചാണ്. എന്നാല്‍ ചിമ്പു ചെറുതായി അണ്‍കംഫര്‍ട്ടബിളായിരുന്നു.

നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്തു. എന്തൊരു മാജിക്കല്‍ മൊമെന്റെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഇങ്ങനെ സംഭവിച്ചപ്പോള്‍ എന്തിനാണ് ചിമ്പു ഇങ്ങനെ ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. എന്തോ ഒരു അസ്വസ്ഥത, ഇത് വേണ്ട, ഒരുപാട് ഓഡിയന്‍സിന് ഇത് ഇഷ്ടപ്പെടില്ല എന്നൊക്കെ പറഞ്ഞു. അര മണിക്കൂറത്തേക്ക് ചിമ്പു പോയി. അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു,’ ഗൗതം മേനോന്‍ പറഞ്ഞു.

Content Highlight: gauatham menon talks about the kissing scene of silambarasan

We use cookies to give you the best possible experience. Learn more