| Saturday, 27th May 2017, 1:56 pm

ഗോരക്ഷാ പ്രവര്‍ത്തകര്‍ ട്രയിന്‍ ആക്രമിച്ചു: സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പശുക്കളുമായി പോയവര്‍ക്ക് കൂരമര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: പശുവിനെ കടത്തുന്നെന്ന പേരില്‍ ഗോ രക്ഷക് ട്രെയിന്‍ തടഞ്ഞ് നിര്‍ത്തി റെയില്‍വേ ജീവനക്കാരെ അക്രമിച്ചു. ബുധനാഴ്ച രാത്രി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 25 ഓളം വരുന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ അക്രമിച്ചത്.

മേഘാലയ ഗവണ്‍മെന്റിന്റെ കാര്‍ഷിക ക്ഷേമ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനിരുന്ന പശുക്കളെയാണ് ഗോ രക്ഷക് ട്രെയിനില്‍ നിന്ന് കടത്തിയത്.

അപ്രതീക്ഷിതമായി ഒരു സംഘം യുവാക്കള്‍ ട്രെയിനില്‍ കയറുകയും ആക്രമിക്കുകയുമായിരുന്നു. അക്രമണത്തില്‍ യാത്രക്കാരനും രണ്ട് റെയില്‍ വേ ജീവനക്കാരനും പരിക്കേറ്റു. വാഹനത്തില്‍ നിന്ന് പശുക്കളെ പുറത്തിറക്കുകയും ചെയ്തു. അക്രമണത്തെ സംബന്ധിച്ച് കെയര്‍ ടൈക്കര്‍ ഉമേശ് സിങ് പറഞ്ഞു.

പശുക്കളെ സംസ്ഥാനത്തിന്റെ ആവിശ്യ പ്രകാരമാണ് ട്രെയിനില്‍ കൊണ്ട് പോയതെന്ന് മേഘാലയ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു.

“ഞങ്ങളുടെ മുഖ്യമന്ത്രിയുടെ കര്‍ഷകരെ സഹായിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനിരുന്ന പശുക്കളാണിത്. അതിന് വേണ്ടി ഇ-ടെന്‍ഡറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് പശുവിനെ വാങ്ങിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി വെര്‍ടെക്സ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് 20 പശുക്കളെ കൊണ്ടുവന്നത്.” മൃഗഡോക്ടറും അനിമല്‍ ഹസ്ബന്ററി മേധാവിയുമായ ഡോ ബി. രിജല്‍ പറഞ്ഞു.


Must Read:‘ഡാ മലരേ, കാളേടെ മോനെ…’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം


റെയില്‍ വേ പെലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

We use cookies to give you the best possible experience. Learn more