| Monday, 12th June 2017, 9:16 pm

ഗോ രക്ഷാ പ്രവര്‍ത്തകര്‍ കന്നുകാലികളുമായെത്തിയ ട്രക്കിന് തീ വച്ചു; മണിക്കൂറോളം ദേശീയ പാതയില്‍ സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാര്‍മെര്‍: കന്നുകാലികളെ കടത്തുന്നെന്നാരോപിച്ച് ഗോ രക്ഷാ പ്രവര്‍ത്തകര്‍ കന്നുകാലികളുമായെത്തിയ ട്രക്കിനു തീവെച്ചു. രാജസ്ഥാനിലെ ബാര്‍മെറില്‍ ദേശീയപാത-15 ലാണ് ഗോ രക്ഷാ പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് വാഹനത്തിന് തീയ്യിട്ടത്. മൂന്ന് മണിക്കൂറോളമാണ് റോഡിലെ ഗതാഗതമാര്‍ഗം സ്ഥംഭിച്ചത്.


Also read ‘ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ട് ജേഴ്‌സി അണിയുന്നു’; കാരണക്കാരന്‍ ഗാംഗുലി


ട്രക്കുകളില്‍ കന്നുകാലികള്‍ ഉള്ളപ്പോഴാണ് ഇവയുടെ രക്ഷക്കെന്ന പേരിലെത്തിയ അക്രമികള്‍ വാഹനം അഗ്നിക്കിരയാക്കിയത്. കന്നുകാലികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. രാജ്യത്ത കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ഗോ രക്ഷാ പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

അക്രമത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെത്തിയ പൊലീസിന് തങ്ങളേക്കാള്‍ കൂടുതലുള്ള അക്രമകാരികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത കാലത്തായി രാജസ്ഥാനില്‍ പശു സംരക്ഷണത്തിന്റെ പേരില്‍അക്രമ സംഭവങ്ങള്‍ പതിവാവുകയാണ്.


Dont miss അമ്മയാവലാണ് പെണ്ണിന്റെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍.എസ്.എസ് വനിതാ വിഭാഗം


Video Stories

We use cookies to give you the best possible experience. Learn more