സി.എന്‍.ജി ട്രക്ക് മറ്റൊരു എല്‍.പി.ജി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ജയ്പൂരിലെ ഭാന്‍ക്രോട്ട മേഖലയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.
തീപിടിത്തത്തില്‍ സമീപത്തുണ്ടായിരുന്ന 40 ഓളം വാഹനങ്ങള്‍ ഒന്നായി കത്തിനശിച്ചതായാണ് വിവരം.
ട്രക്കുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി മറ്റു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനും തീപിടിത്തത്തിനും കാരണമായി. എന്‍.എച്ചിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് അപകടം വ്യാപിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീയണക്കുന്നതിനായി 20ലധികം ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിച്ചെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ണമായും തീ നിയന്ത്രണവിധേയമായത്.
മരണപ്പെട്ടവരുടെ മൃതദേഹവും ജയ്പൂര്‍ സവായ് മാന്‍ സിങ് ആശുപത്രിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളും ദേശീയ പാതയിലെ ഗതാഗതം സാധാരണമാകുന്ന നടപടികളും തുടരുന്നുണ്ട്.
അപകടത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച മെഡിക്കല്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതയിലുണ്ടായ ഈ അപകടം ആശങ്ക ഉയര്‍ത്തുന്നതാണെന്നും പരിക്കേറ്റവര്‍ക്ക് സുഖം പ്രാപിക്കട്ടെയെന്നുമാണ് ഗെഹ്‌ലോട്ട് പറഞ്ഞത്.
Content Highlight: Gas trucks collide in Rajasthan and cause major accident; Five people were burned to death