Kerala News
കോഴിക്കോട് വടകരയ്ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 14, 04:14 pm
Monday, 14th June 2021, 9:44 pm

കോഴിക്കോട്: ജില്ലയില്‍ വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

പ്രദേശത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളും അധികൃതര്‍ വഴിതിരിച്ചു വിടുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gas tanker Lorry accident happened in Kozhikode Vatakara