| Wednesday, 1st July 2020, 7:49 am

വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്.

പാചക വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഐ.ഒ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് വാതം മറ്റൊരു ലോറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ച ആറുമണിയോടെ വാതക ചോര്‍ച്ച അടച്ചു. മുന്‍കരുതിലിന്റെ ഭാഗമായി ഈ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍ വേലി സ്വദേശി അറമുഖ സ്വാമിയെയാണ് പുറത്തെടുത്തത്.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തുടര്‍ന്ന് വാഹനം വഴിതിരിച്ചു വിട്ടു.

തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ്. താഴ്ചയിലേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more