പാചകവാതകം: ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് സബ്‌സിഡി ബാങ്ക് വഴി തന്നെ
Kerala
പാചകവാതകം: ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് സബ്‌സിഡി ബാങ്ക് വഴി തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2014, 4:10 pm

[]കൊച്ചി : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പാചകവാതക സബ്‌സിഡി ബാങ്ക് വഴി തന്നെ നല്കാന്‍ തീരുമാനം.

ഇത്തരക്കാരില്‍നിന്ന് പാചകവാതകത്തിന് സബ്‌സിഡി ഉള്‍പ്പടെ ഉയര്‍ന്ന തുക ഈടാക്കാനാണ്, വിതരണ ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇവര്‍ സിലണ്ടറിന് 1,184.50 രൂപ നല്കണം. സബ്‌സിഡി ഇപ്പോഴത്തെ പോലെ പിന്നീട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തും.

ഇതോടെ പാചകവാതകവിതരണം രണ്ട് നിരക്കിലാകും. ആധാറില്ലാത്തവര്‍ക്ക് പഴയനിരക്കില്‍ തന്നെ സിലിണ്ടര്‍ ലഭിക്കും. ഇവര്‍ സബ്‌സിഡി കഴിച്ചുള്ള തുക മാത്രം അടച്ചാല്‍ മതി.

ഇങ്ങനെ വ്യത്യസ്ത നിരക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എല്ലാവരും സബ്‌സിഡി കൂടാതെയുള്ള തുക ഗ്ലാസ് സിലിണ്ടറിന് നല്‍കിയാല്‍ മതിയെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

എന്നാല്‍ അതിന് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അതേസമയം, സബ്‌സിഡി മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അറിയില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.