ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ സാധാരണക്കാരന് ഇരുട്ടടി നല്‍കി പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു.
ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 38 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സബ്‌സിഡിയുളള സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഇനി 569 രൂപ 50 പൈസ കൊടുക്കണം.
വാണിജ്യ സിലിണ്ടറിനാകട്ടെ ഇനിമുതല്‍ 1057രൂപ 38 പൈസയാണ് നല്‍കേണ്ടത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയത്.
പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിയം കമ്പനികള്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പുതിയ നിരക്ക് ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ദല്‍ഹിയില്‍ പെട്രോളിന് 65.6 രൂപയും ഡീസലിന് 53.93 രൂപയുമാണ് വില.
മെയ് 16ന് പെട്രോളിന് 83 പൈസയും ഡീസലിന് 1.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയും രൂപക്കെതിരെ ഡോളറിന്റെ മൂല്യം കൂടിയതുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു.