| Friday, 23rd June 2017, 5:08 pm

കൊച്ചിയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പ്ലാന്റില്‍ വാതക ചോര്‍ച്ച; തൊഴിലാളികളെ ഒഴിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അമ്പലമേട്ടില്‍ സ്ഥിതി ചെയ്യുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറി പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. വാതകത്തിന്റെ ഗന്ധം പുറത്തേക്ക് പരന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.


Also Read: ‘ഗോമൂത്രം കഴിച്ച് സുഹൃത്തിന്റെ ക്യാന്‍സര്‍ മാറി, ചാണകത്തില്‍ പ്ലൂട്ടോണിയമുണ്ട്’ സിറിച്ച് സിറിച്ച് ചാവും സ്വാമി ഉദിത് ചൈതന്യയുടെ തള്ള് കേട്ടാല്‍


ഭാരത് പെട്രോളിയത്തിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്ടിന്റെ (ഐ.ആര്‍.ഇ.പി) എട്ട് പ്ലാന്റുകളില്‍ ഒന്നിനുണ്ടായ തകരാറാണ് വാതക ചോര്‍ച്ചയ്ക്ക് കാരണം. ഉച്ചയ്ക്ക് 12 മണിയോടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്.

Latest Stories

We use cookies to give you the best possible experience. Learn more