| Friday, 1st June 2018, 8:51 am

ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതകത്തിനും വിലകൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 49 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതകവിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന് 1229.50 രൂപയുമായി. ആഗോളവിപണിയില്‍ ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വില ഉയര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടിലെത്തും.

ALSO READ:  ചെങ്ങന്നൂരിലെ തോല്‍വി; കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടി

നേരത്തെ കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചായി പതിനാറ് ദിവസമാണ് ഇന്ധനവിലയില്‍ രാജ്യത്ത് വര്‍ധന ഉണ്ടായത്. പ്രതിഷേധങ്ങള്‍ കനത്തതോടെ കേന്ദ്രനിര്‍ദ്ദേശപ്രകാരം ഒരുപൈസയാണ് എണ്ണകമ്പനികള്‍ ഇന്ധനവിലയില്‍ കുറച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര നിര്‍ദേശ പ്രകാരം എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാതെയിരിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ ഇന്ധനവില വര്‍ധിച്ചു.

അതേസമയം കേരളത്തില്‍ ഇന്നുമുതല്‍ ഇന്ധനവിലയില്‍ കുറവുണ്ടാകും. ഇന്ധനവിലയില്‍ നിന്നും സംസ്ഥാനത്തിന്റെ അധികനികുതി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more