| Wednesday, 1st April 2020, 11:18 am

പാചക വാതക വില കുത്തനെ കുറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ രണ്ട് മാസമായി വന്‍ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇതിന് ആനുപാതികമായ ഒരു വിലക്കുറവ് രേഖപ്പെടുത്തിയിരുന്നില്ല.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് തന്നെയാണ് പാചകവാതക വിലയിലും കുറവുണ്ടാകാനുള്ള കാരണം. സാധാരണ നിലയില്‍ എല്ലാ മാസത്തിന്റേയും തുടക്കത്തില്‍ എണ്ണക്കമ്പനികള്‍ കൂടിയാലോചിച്ച് പാചക വാതക വിലയില്‍ തീരുമാനം എടുക്കാറുണ്ട്.

ഇന്ന് ഒന്നാം തിയതിയും ഇതിനൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം കൂടിയാണ്. ഈ സാഹചര്യത്തിലാണ് പാചക വാതകത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 734 രൂപയാണ്. നേരത്തെ 796.50 ആയിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 1274.50 രൂപയാണ്. പഴയ വില 1372 രൂപയായിരുന്നു. അതേസമയം നിലവില്‍ സബ്‌സിഡി ഉള്ളവര്‍ക്ക് സബ്‌സിഡിയുടെ വിലക്കുറവും ലഭിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more