തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂടി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്.ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപയാണ് കൂടിയത്.
ഇതോടെ വാണിജ്യ പാചക വാതകത്തിന്റെ വില 1330 രൂപയായി. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്.
പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്ത് വാണിജ്യ ആവശ്യത്തിനും ഗാര്‍ഹിക ആവശ്യത്തിനുമുള്ള വില വര്‍ധന ശരിയായ നടപടിയല്ലെന്ന് ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാചക വാതകത്തിന് പുറമെ പെട്രോള്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ബീഹാര്‍ തെരഞ്ഞടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക