കൊച്ചി: രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും സബ്സിഡി സിലിണ്ടറിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ 14.2 കിലോഗ്രാം തൂക്കമുളള സിലിണ്ടറിന്റെ വില 505.34 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു. നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയും കൂടി. 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 880 രൂപയായി.
ALSO READ: കേരളം അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു: തോമസ് ഐസക്
അഞ്ച് മാസത്തിനിടെ ഇത് ആറാം തവണയാണ് പാചകവാതകവില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഇതുവരെ 14 രൂപ 13 പൈസയുടെ വര്‍ധനയാണ് പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്.
WATCH THIS VIDEO: