പാചക വാതകം: സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 25 രൂപ കുറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2014, 7:39 pm
[] ന്യൂദല്‍ഹി: സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 25 രൂപ കുറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ കഴിയും മുമ്പാണ് വിലകുറവ് പ്രാബല്യത്തില്‍ വരുന്നത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് വില കുറഞ്ഞിരിക്കുന്നത്. 965 രൂപയായിരുന്ന സിലിണ്ടര്‍ വില. 25 രൂപ കുറഞ്ഞതോടെ സിലിണ്ടറിന് 945 രൂപയായി മാറി.
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ വിലയില്‍ 29 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ സബ്‌സിഡി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡീസല്‍ വില 50 പൈസ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിരുക്കുന്നത്.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് രണ്ടിനാണ് സബ്‌സിഡിയില്ലാത്ത പാചക വാതക വില അവസാനമായി കുറച്ചത്. 53 രുപ 50 പൈസയാണ് അന്ന് കുറച്ചത്.