ഗ്യാസ് ഏജന്‍സികള്‍ സമരം പിന്‍വലിച്ചു
India
ഗ്യാസ് ഏജന്‍സികള്‍ സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2014, 7:51 pm

[share]

[]ന്യൂദല്‍ഹി: രാജ്യവ്യാപകമായി ഗ്യാസ് ഏജന്‍സികള്‍ ചൊവ്വാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.

ഗ്യാസ് വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എണ്ണക്കമ്പനികള്‍ ഉന്നതതല സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ട് മാസത്തെ സമയം കമ്പനികള്‍ ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരായിരുന്നു ഏജന്‍സികള്‍ സമരം തുടങ്ങിയിരുന്നത്. ഗ്യാസ് വിതരണത്തിനായി കമ്പനികള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പുതിയ ഏജന്‍സികള്‍ അനുവദിയ്ക്കാനുള്ള നീക്കം പിന്‍വലിയ്ക്കണമെന്നുമായിരുന്നു ഏജന്‍സികളുടെ ആവശ്യം.

ഗ്യാസ് വില അടിക്കടി ഉയര്‍ത്തുമ്പോഴും വിതരണത്തിന് ആധാറുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളില്‍ വിവിധ നിലപാട് സ്വീകരിയ്ക്കുമ്പോഴും തങ്ങളാണ് ബുദ്ധിമുട്ടിലാവുന്നതെന്ന് പറഞ്ഞ് ഏജന്‍സികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

ഉപഭോക്താക്കളോട് നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നതും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇതിനിടെ എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി വന്നതോടെയാണ് ഏജന്‍സികള്‍ സമരത്തിനിറങ്ങാന്‍ തയ്യാറാവുകയായിരുന്നു.

ഓള്‍ ഇന്ത്യ എല്‍.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷനും ഫെഡറേഷന്‍ ഓഫ് എല്‍.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരുന്നത്.