| Saturday, 22nd February 2014, 8:52 am

ഗ്യാസ് ഏജന്‍സികള്‍ സമരത്തിലേയ്ക്ക്: പാചകവാതക വിതരണം പൂര്‍ണ്ണമായും മുടങ്ങിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ഗ്യാസ് ഏജന്‍സികള്‍ ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു. എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരായാണ് സമരം ആരംഭിയ്ക്കുന്നത്.

ഇതോടെ രാജ്യത്തെ പാചകവാതക വിതരണം പൂര്‍ണ്ണമായി തടസപ്പെടാനാണ് സാധ്യത.

ഗ്യാസ് വിതരണത്തിനായി കമ്പനികള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പുതിയ ഏജന്‍സികള്‍ അനുവദിയ്ക്കാനുള്ള നീക്കം പിന്‍വലിയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് ഗ്യാസ് ഏജന്‍സികള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നത്.

ഗ്യാസ് വില അടിയ്ക്കടി ഉയര്‍ത്തുമ്പോഴും വിതരണത്തിന് ആധാറുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളില്‍ വിവിധ നിലപാട് സ്വീകരിയ്ക്കുമ്പോഴും തങ്ങളാണ് ബുദ്ധിമുട്ടിലാവുന്നതെന്ന് പറഞ്ഞ് ഏജന്‍സികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

ഉപഭോക്താക്കളോട് നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നതും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇതിനിടെ എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി വന്നതോടെയാണ് ഏജന്‍സികള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

We use cookies to give you the best possible experience. Learn more