| Sunday, 9th June 2024, 12:04 pm

ഇന്ത്യയെ ഞങ്ങള്‍ കാര്യമാക്കുന്നില്ല, ന്യൂയോര്‍ക്കില്‍ ഞങ്ങള്‍ മികച്ച കളി പുറത്തെടുക്കും; പ്രസ്താവനയുമായി പാക് ഹെഡ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ ഇന്ത്യക്കെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് പാകിസ്ഥാന്റെ പുതിയ ഹെഡ് കോച്ച് ഗ്രെയ് ക്രിറ്റന്‍ പറയുന്നത്.

നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ സ്ലോപിച്ചില്‍ ഇന്ത്യ തങ്ങള്‍ക്ക് ഒരു എതിരാളിയല്ലെന്നും എന്നാല്‍ എല്ലാവരും മുന്നോട്ട് പോകുന്ന അമേരിക്കക്കെതിരെയുള്ള റിസള്‍ട്ടാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ന്യൂയോര്‍ക്കിലെ പിച്ചില്‍ വലിയ നേട്ടമില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് അവടെ പരിജയമായെന്നുമാണ് പുതിയ കോച്ച് പറയുന്നത്.

‘ഇവിടെ രണ്ട് കളികള്‍ കളിച്ചതുകൊണ്ട് മാത്രം ഇന്ത്യക്ക് നേട്ടമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ന്യൂയോര്‍ക്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടി വരും. ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ തോല്‍പ്പിക്കാന്‍ ടീമിന്റെ ശ്രമം ആവശ്യമാണെന്ന് കിര്‍സ്റ്റണ്‍ പറഞ്ഞു.

‘ഒരു കളിക്കാരനും തോല്‍ക്കുന്ന ഭാഗത്ത് നില്‍ക്കുന്നത് നല്ലതല്ല. എന്നിരുന്നാലും, പാകിസ്ഥാന്‍ കളിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരമാവധി ശ്രമിക്കണം. എല്ലാവരും ഒരു യൂണിറ്റായി കളിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് വ്യക്തിഗത മിടുക്ക് ആവശ്യമാണെന്ന് എനിക്കറിയാം, പക്ഷേ ഒരു വലിയ മത്സരത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നമുക്ക് നല്ല പേസര്‍മാരുണ്ട്, പക്ഷേ സ്പിന്നിലും ബാറ്റിങ്ങിലും ഓള്‍റൗണ്ട് പരിശ്രമം ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Gary Kirstan Talking About Ind VS Pak Match

We use cookies to give you the best possible experience. Learn more