| Saturday, 15th April 2023, 7:21 pm

അഞ്ചാം പാതിരക്ക് ശേഷം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; സൂപ്പര്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന 28ാമത് ചിത്രം ഗരുഡന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ & മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിന്‍ സ്റ്റീഫനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഗരുഡന്‍.

നവാഗതനായ അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്‍ മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ വര്‍മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. മിഥുന്‍ മാനുവലിന്റേതാണ് തിരക്കഥ. അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലര്‍ ഹിറ്റ് ചിത്രത്തിനുശേഷം മിഥുന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. ജനഗണമന, കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജെയ്ക്‌സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു.

കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജെയ്ക്‌സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്. വരത്തന്‍, ലൂക്ക, തമാശ, കപ്പേള തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആര്‍ട്ട് കൈകാര്യം ചെയ്ത അനീസ് നാടോടിയും ഗരുഡന് വേണ്ടി ഒന്നിക്കുന്നു.

കഥ ജിനേഷ് എം. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍. ചാര്‍ജ്- അഖില്‍ യശോധരന്‍. മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യര്‍, പി.ആര്‍.ഓ- മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്- ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍.

Content Highlight: garudan title look video

Latest Stories

We use cookies to give you the best possible experience. Learn more