ടോക്കിയോ: 2018ലെ “ഗര്‍ഷോം” അന്താരാഷ്ട്ര പുരസ്‌കാരം കോഴിക്കോട്ടുകാരനായ വ്യവസായി അബ്ദുള്ള കോയയ്ക്ക്. ജപ്പാനില്‍ വെച്ച് നടന്ന ചടങ്ങില്‍ “ലൈഫ്‌ടൈം” അച്ചീവ്മെന്റ്” വിഭാഗത്തിലാണ് അബ്ദുള്ള കോയയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. സ്റ്റാമ്പ് നിര്‍മ്മാണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്.
പരമ്പരാഗത രീതിയുള്ളതും പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതുമാണ് ഇന്ത്യന്‍ സ്റ്റാമ്പ് നിര്‍മ്മാണ രീതി. തടിയും അകാലത്തില്‍ നശിക്കുന്നതായ റബറും ഉപയോഗിച്ചുള്ളതായിരുന്നു മുന്‍പുള്ള സ്റ്റാമ്പ് നിര്‍മ്മാണം. ചെലവേറിയതും താരതമ്യേന സമയനഷ്ടമുണ്ടാക്കുന്നതുമായ പരമ്പരാഗത രീതിക്ക് വിരുദ്ധമായി ആധുനിക മട്ടിലുള്ള സ്റ്റാമ്പുകള്‍ അബ്ദുള്ള കോയ അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അബ്ദുള്ള കോയ നിര്‍മ്മിച്ച സ്റ്റാമ്പുകള്‍ ഈടുനില്‍ക്കുന്നതും ഗുണമേന്മ ഉള്ളവയും ആയിരുന്നു.
വന്‍തോതില്‍ സ്റ്റാമ്പുകള്‍ വിറ്റുപോയപ്പോള്‍ അബ്ദുള്ള കോയ “സണ്‍ സ്റ്റാമ്പര്‍” എന്ന സ്റ്റാമ്പ് നിര്‍മ്മാണ കമ്പനി സ്ഥാപിച്ചു. “സണ്‍ സ്റ്റാമ്പര്‍” മുന്‍കൂട്ടി മഷി നിറച്ച സ്റ്റാമ്പുകള്‍ ആയിരുന്നു നിര്‍മ്മിച്ചത്. “സണ്‍ സ്റ്റാമ്പറി”ന്റെ വിജയം ഇന്ത്യയിലെ നിരവധി അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലും, മിഡില്‍ ഈസ്റ്റിലും, ആഫ്രിക്കയിലും, സ്റ്റാമ്പ് വ്യവസായത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് “സണ്‍ സ്റ്റാമ്പര്‍”.
കോഴിക്കോട്ടുകാരനായ അബ്ദുള്ള കോയ ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയെട്ടിലാണ് തൊഴിലന്വേഷിച്ച് യു.എ.ഇ.യില്‍ എത്തുന്നത്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നിലാണ് ഇദ്ദേഹം വ്യവസായ മേഖലയിലേക്ക് കടക്കുന്നത്. “ആഡ്പ്രിന്റ്” എന്ന സ്റ്റാമ്പ് നിര്‍മ്മാണ സ്ഥാപനം തുടങ്ങിക്കൊണ്ടായിരുന്നു അത്. “ആഡ്പ്രിന്റ്” ഇന്ന് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, യു.കെ., ചൈന
സിങ്കപ്പൂര്‍,പാപുവ ന്യൂഗ്വിനിയ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. തന്റെ ആര്‍ജ്ജവവും കച്ചവടത്തിലുള്ള മിടുക്കും മറ്റു പല മേഖലകളിലും കൈവെക്കാന്‍ അബ്ദുള്ള കോയയെ സഹായിച്ചു. റൂഫിങ് ടൈലുകളും മറ്റുത്പന്നങ്ങളും നിര്‍മ്മിക്കുന്ന കോഴിക്കോടുള്ള നാഷണല്‍ ടൈല്‍ ഫാക്ടറി, കെട്ടിടനിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള കല്ലുകളും, ലോഹവും നിര്‍മ്മിക്കുന്ന ബീറ്റാ ഗ്രാനൈറ്റ്സ്, സ്റ്റാമ്പ് നിര്‍മ്മാണത്തിനുള്ള ഫോമും പ്ലാസ്റ്റിക് ഭാഗങ്ങളും നിര്‍മ്മിക്കുന്ന Mosou മൈക്രോ ഫ്‌ലാഷ് ഫോമ്‌സ്, ടി.എം.ടി സ്റ്റീല്‍ നിര്‍മ്മിക്കുന്ന വാളയാര്‍ സ്റ്റീല്‍സ് എന്നിവയും അബ്ദുള്ള കോയയുടെ ബിസിനസ് പാടവത്തില്‍ നിന്നും പടുത്തുയര്‍ത്തിയതാണ്.
പല രാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിതര പ്രസ്ഥാനങ്ങള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നല്‍കുന്ന “മെല്‍ട്രാക്‌സ് ഇലക്ട്രോ മെക്കാനിക്കല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ സിസ്റ്റം”സും അബ്ദുള്ള കോയയുടെ ഉടമസ്ഥതയിലാണ്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും ന്യൂസീലന്‍ഡ് സര്‍ക്കാരിന്റെയും സഹായത്തോടെ നിര്‍മിക്കുന്ന പവര്‍ പ്രൊജെക്ടുകളിലും പ്രധാന സപ്ലയര്‍ മെല്‍ട്രാക്സ് ആണ്.
നസീമയാണ് അബ്ദുള്ള കോയയുടെ ഭാര്യ. നൂറ അബ്ദുള്ള കോയ, മാജിദ അബ്ദുള്ള കോയ, അഹമ്മദ് സയീദ്, ഷൈമ അബ്ദുള്ള എന്നിങ്ങനെ നാല് മക്കളുമുണ്ട് ഇദ്ദേഹത്തിന്.