| Sunday, 28th July 2019, 6:53 pm

ബെയ്‌ലിനെ ചൈനീസ് ക്ലബ്ബിന് വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് റയല്‍ പിന്മാറി

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: ഗാരെത് ബെയ്‌ലിനെ ചൈനീസ് ക്ലബ്ബായ ജിങ്‌സു സുനിതിന് വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് പിന്മാറി. റയലിലെ കാലാവധി കഴിയുന്നത് വരെ മൂന്നു വര്‍ഷത്തേക്ക് ബെയ്‌ലിനെ കൊടുക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തുകയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പിന്‍മാറാന്‍ ക്ലബ്ബിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ചൈനയില്‍ ബെയ്‌ലിന് ഒരു ബില്ല്യണ്‍ വരുമാനം ലഭിയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2019-2020 സീസണില്‍ റയലില്‍ തന്നെ താരത്തിന് തുടരേണ്ടി വരുമെന്നാണ് സൂചനകള്‍.

ബെയ്ല്‍ ഉടന്‍ തന്നെ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന്, നാളെയെങ്കില്‍ നാളെ ബെയ്ലിന് റയലില്‍ നിന്ന് പോകാമെന്ന് സിദാന്‍ പറഞ്ഞിരുന്നു. കളിശൈലിയിലെ അഭിപ്രായ വ്യത്യാസത്തില്‍ ഉടക്കിയ സിദാന്‍ ബെയ്‌ലിന് ഇനി ക്ലബ്ബില്‍ തുടര്‍ന്നാലും അവസരം നല്‍കുമോയെന്ന് സംശയമാണ്.

സിദാന്‍ റയലിന്റെ പരിശീലകനായി തിരിച്ചെത്തിയതാണ് ബെയ്‌ലിന് തിരിച്ചടിയായതെന്ന് അദ്ദേഹത്തിന്റെ ഏജന്റെ തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more