വെയില്‍സ് ഫുട്‌ബോള്‍ താരം ഈ ജനുവരിയില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പ് ബെയ്ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലില്‍ ചേരുമെന്ന വാദങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബെയ്ല്‍. എ ലീഗ് ഓഫ് ദേര്‍ ഓണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
താന്‍ ഒരിക്കലും ആഴ്സണലില്‍ ചേരില്ലെന്നാണ് ബെയ്ല്‍ പറഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സപറിന്റെ എതിരാളികളായ ആഴ്സണലിലേക്ക് ചേരുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഇല്ല ഒരിക്കലുമില്ല, അത് അസാധ്യമാണ്,’ എന്നായിരുന്നു ബെയ്‌ലിന്റെ മറുപടി.
നേരത്തേ ആഴ്സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ട ബെയ്‌ലിനെ ആഴ്സണലില്‍ ചേര്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
2007 മുതല്‍ 2013 വരെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനൊപ്പമാണ് ബെയ്ല്‍ കളിച്ചത്. സ്പര്‍സിനായി 236 മത്സരങ്ങളില്‍ നിന്നും 71 ഗോളുകളാണ് ബെയ്ല്‍ നേടിയത്. ടോട്ടന്‍ഹാമില്‍ നിന്നും ബെയ്ല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി.
2013 മുതല്‍ 2022 വരെ റയല്‍ മാഡ്രിഡിന് വേണ്ടി ബൂട്ട് കെട്ടിയ താരം 258 മത്സരങ്ങളില്‍ നിന്നും 106 ഗോളുകളാണ് നേടിയത്. ലോസ് ബ്ലാങ്കോസിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ബെയ്ല്‍ സ്വന്തമാക്കിയിട്ടുണ്ട്.
തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബ് സതാംപ്ടണിനും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ലോസ് എയ്ഞ്ചല്‍സ് എഫ്.സിക്ക് വേണ്ടിയും ഗാരെത് ബെയ്ല്‍ കളിച്ചു.
Content Highlight: Gareth Bale responds to question on whether he will play for Arsenal.