| Tuesday, 22nd October 2013, 2:09 pm

ഗ്രീന്‍ ടച്ചുമായി ഗാര്‍ഡന്‍ ഫാഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വസ്ത്രങ്ങളില്‍ എന്തെല്ലാം പുതുമ കൊണ്ടുവരാന്‍ സാധിക്കുമോ അതെല്ലാം പരീക്ഷിക്കുന്നതാണ് ഇന്നത്തെ കാലത്ത് മിക്കവരും. എന്നാല്‍ ഫാഷന്‍ ഡിസൈനിങ് ലോകത്ത് ഏറെ വ്യത്യസ്തമാര്‍ന്ന ഒരു ശൈലിയായിരുന്നു ഗ്രീന്‍ ടച്ച് ഫാഷനോടെ ഉടലെടുത്തത്.

യഥാര്‍ത്ഥ പുല്ലുകളും പൂക്കളും ഉപയോഗിച്ച് ന്യൂയോര്‍ക്കുകാരിയായ സ്‌റ്റെവി ഫമുലാരി ഡിസൈന്‍ ചെയ്ത ഈ പുല്ല് വസ്ത്രം ഫാഷന്‍ രംഗത്ത് ഹരിത ട്രന്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

ഫാഷന്‍ ഷോയ്ക്കായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഡിസൈനുകള്‍ക്ക് വേണ്ട പുല്ലുകലും പൂക്കളും ഷോയ്ക്ക് മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ഉദ്യാനത്തില്‍ നിന്ന് പറിച്ചെടുക്കുക.

പൂക്കള്‍ക്കും ചെടികള്‍ക്കും ഉണ്ടാകുന്ന ഫ്രഷ്‌നസ് നിലനിര്‍ത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അപ്പപ്പോള്‍ പുല്ലുകളും പൂക്കളും ശേഖരിക്കുക എന്നത് അല്പം ബുദ്ധിമുട്ടാണെങ്കിലും അത് വര്‍ണമനോഹരമായി അണിയിച്ചൊരുക്കുമ്പോഴുണ്ടാകുന്ന മനോഹാരിത ഒന്ന് വേറെ തന്നെയാണ്.

ഫാഷന്‍ ഷോകളിലെ ഈ ഗ്രീന്‍ ട്രെന്‍ഡ് ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. മനോഹരമായ രീതിയില്‍ വെട്ടിയെടുത്ത പുല്ലുകള്‍ കൊണ്ട് ഓരോരുത്തരുടേയും ശരീരത്തിന് ഇണങ്ങുന്ന രീതിയിലാണ് വസ്ത്രങ്ങള്‍ തയ്യാറാക്കുക.

ലോങ് ഫ്രോക്കായും കുര്‍ത്തീസ് മോഡലായും ടോപ്പ് ബോട്ടം സ്‌റ്റൈലിലും ഈ പച്ച വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കാം.

We use cookies to give you the best possible experience. Learn more