national news
കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ മാലിന്യം തള്ളി; സ്വാതി മലിവാള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 10:56 am
Thursday, 30th January 2025, 4:26 pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ മാലിന്യം തള്ളിയതിന് എ.എ.പി എം.പി സ്വാതി മലിവാള്‍ അറസ്റ്റില്‍.  ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരത്തോടെയാണ് സ്വാതി മലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കെജ്‌രിവാളിന്റെ ഗുണ്ടകളോയോ പൊലീസിനെയോ ഭയമില്ലെന്ന് എ.എ.പി എം.പി പറഞ്ഞു. നഗരം മുഴുവന്‍ മാലിന്യകൂമ്പാരമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കെജ് രിവാളുമായി സംസാരിക്കാനാണ് താന്‍ വസതിക്ക് മുന്നില്‍ എത്തിയതെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

Content Highlight: Garbage dumped in front of Kejriwal’s residence; Swati Maliwal arrested