വൈക്കം: കോട്ടയം, വൈക്കത്ത് സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. ജൂഡ് ആന്തണി ജോസഫ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കഞ്ചാവ് സംഘം ആക്രമണം നടത്തിയത്.
ആക്രമികള്‍ മേക്കപ്പ് ആര്‍ടിസ്റ്റ് മിഥുന്‍ ജിത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. മര്‍ദനത്തില്‍ സാരമായ പരിക്കേറ്റ മിഥുന്‍ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയാണ്.
മീഡിയ വണ്ണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂഡ് ആന്തണി – കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഭവം. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content highlight: Ganja mafia attack on Jude Anthony’s movie set