Kaloor JN Stadium Controversy
'സച്ചിന്‍... ഞാനുണ്ട് നിങ്ങളുടെ കൂടെ'; കൊച്ചിയില്‍ ഫുട്ബാള്‍ മതിയെന്ന് സൗരവ് ഗാംഗുലിയും
സ്പോര്‍ട്സ് ഡെസ്‌ക്
2018 Mar 21, 03:17 am
Wednesday, 21st March 2018, 8:47 am

മുംബൈ: ജവഹര്‍ ലാല്‍ നെഹ്‌റു ഗ്രൗണ്ട് വിവാദത്തില്‍ ഫുട്ബാളിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി. വിഷയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

“സച്ചിന്‍… ഞാന്‍ നിങ്ങളുടെ കൂടെയാണ്. കെ.സി.എയ്ക്ക മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട്.”

നേരത്തെ കൊച്ചി ഗ്രൗണ്ടില്‍ ക്രിക്കറ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സച്ചിനും കൊച്ചിയില്‍ ഫുട്ബാളാണ് വേണ്ടത് എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ഇന്ത്യാ- വിന്‍ഡീസ് ക്രിക്കറ്റ് വേദി പ്രഖ്യാപനത്തോടെ കൊച്ചി സ്റ്റേഡിയം വിവാദത്തിലായ സാഹചര്യത്തിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം.

ഫിഫ അപ്രൂവ് ചെയ്ത കൊച്ചിയിലെ ലോകോത്തര നിലവാരമുള്ള ടര്‍ഫിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കണമെന്നും ട്വീറ്റ് ചെയ്ത സച്ചിന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തിരുവനന്തപുരത്തും ഫുട്ബോള്‍ കൊച്ചിയിലും നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.


Related News:  ‘ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റണം, കൊച്ചിയില്‍ ഫുട്ബാള്‍ മതി’; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും എ.സി മൊയ്തീന്‍


 

വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ആരെയും നിരാശരാക്കരുതെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ തങ്ങള്‍ തീരുമാനം പുന:പരിശോധിക്കുകയാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ വ്യക്തമാക്കിയിരുന്നു.

 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാല്‍ കൊച്ചിയില്‍ ടര്‍ഫ് പൊളിക്കേണ്ട പ്രശ്‌നം വരില്ലെന്നും മോഹനന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും കൊച്ചിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തിയാല്‍ മതിയെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.

Watch This Video: