| Monday, 20th April 2020, 2:12 pm

മറക്കാന്‍ പറ്റുവോ?; ഫാബുലസ് ഫോറിനൊപ്പമുള്ള ക്രിക്കറ്റ് കാലം ഓര്‍ത്തെടുത്ത് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചുകൊണ്ടിരുന്ന കാലം ഓര്‍ത്തെടുത്ത് മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ എന്നറിയപ്പെടുന്ന സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തായിരുന്നു ഗാംഗുലി ഓര്‍മ്മകളിലേക്ക് പോയത്.

‘ജീവിതത്തിലെ മനോഹരമായ സമയം…ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു’,ഗാംഗുലി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ടീമിന് വിജയം സ്ഥിരമാക്കിയ നായകനെന്നാണ് ഗാംഗുലി അറിയപ്പെടുന്നത്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ലെ തുടങ്ങിയ ഇതിഹാസതാരങ്ങളെ നയിച്ചതിനോടൊപ്പം സെവാഗ്, ധോണി, യുവരാജ്, കൈഫ്, ഹര്‍ഭജന്‍, സഹീര്‍, നെഹ്‌റ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കുന്നതിലും അവസരം നല്‍കുന്നതിലും ഗാംഗുലി ശ്രദ്ധിച്ചിരുന്നു.

ഫാബുലസ് ഫോര്‍ എന്നറിയപ്പെട്ടിരുന്ന ഈ നാല്‍വര്‍ സഖ്യം അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പായിരുന്നു. നാലുപേരും ചേര്‍ന്ന് 2151 അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

10,00,000 ത്തിലധികം റണ്‍സും 247 സെഞ്ച്വറിയും നാല് പേരും ചേര്‍ന്ന് അടിച്ചെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more