| Sunday, 10th June 2018, 11:12 am

സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗുണ്ടാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബെ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗുണ്ടാ നേതാവ് സമ്പത്ത് നെഹ്റ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഹരിയാന പൊലീസിന്റെ പിടിയിലായ നെഹ്റ ബിഷ്‌നോയി സമുദായംഗമാണ്.

താന്‍ സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ തല്ലെയാണ് പൊലീസിനോട് പറഞ്ഞത്. സല്‍മാനെ അപകടപ്പെടുത്തുന്നതിന്റെ ഭാഗമായി ഇയാള്‍ താരത്തെ പിന്തുടരുകയും വീടിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കൃഷ്ണ മൃഗത്തെ വെടിവച്ച് കൊന്നതിലുണ്ടായ വൈരാഗ്യമാണ് നടനെ കൊല്ലാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിന് ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു നെഹ്റയുടെ പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു.


ALSO READ: ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാലു കുട്ടികള്‍ക്ക് നല്‍കി; യു.പിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം


കഴിഞ്ഞ ദിവസമാണ് ഇയാളെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ചുരു ജില്ലയില്‍ കാലൗരി ഗ്രാമവാസിയായ നെഹ്റ, ലോറന്‍സ് ബിഷ്നോയി സംഘത്തിലെ വെടിവയ്ക്കല്‍ വിദഗ്ധനാണ്. സമൂഹമാദ്ധ്യമങ്ങളില്‍ വളരെ സജീവമാണ് ബിഷ്ണോയി സംഘം.

1998ല്‍ രണ്ട് കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നതിന്റെ പേരില്‍ സല്‍മാന്‍ നിയമനടപടികള്‍ നേരിട്ടിരുന്നു. ഈ സംഭവമാണ് ബിഷ്‌നോയി വിഭാഗക്കാരെ ചൊടിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more