ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമാ താരം സഞ്ജയ് ദത്തിന്റെ കഥ പറഞ്ഞ ചിത്രം “സഞ്ജു”വിനെതിരെ ഗുണ്ടാ നേതാവ് അബു സലീം വക്കീല്‍ നോട്ടീസ് അയച്ചു. തന്നെ പറ്റി തെറ്റായ കാര്യങ്ങള്‍ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന് കാണിച്ച് കൊണ്ടാണ് അബു സലീം വക്കീല്‍ നോട്ടീസ് അയക്കുക.
ALSO READ: നിങ്ങളുടെ ക്ഷമാപണം ഒന്നും വേണ്ട മെസ്സിയെ ഇങ്ങ് തന്നേക്ക്: ബാഴ്‌സയോട് റോമാ മാനേജര്‍
രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അവതരിപ്പിക്കുന്നതായാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ചിരിക്കുന്നത്.
1993ലെ മുംബൈ സ്‌ഫോടന സമയത്ത് സഞ്ജയ് ആയുധങ്ങള്‍ കൈവശം വെച്ചതായി കുറ്റസമ്മതം നടത്തുന്ന രംഗത്തിനെതിരെയാണ് അബു സലീം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. താന്‍ സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലെന്നും, ഒരിക്കലും ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്നുമാണ് അബു സലീം വാദിക്കുന്നത്.
വിവാദ രംഗങ്ങള്‍ 15 ദിവസത്തിനകം ചിത്രത്തില്‍ നിന്ന് മാറ്റിയിട്ടില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അബു സലീം പറയുന്നുണ്ട്.
ALSO READ: ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കും; ഹനാനെ സംരക്ഷിക്കണമെന്നും കളക്ടറോട് മുഖ്യമന്ത്രി
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ അബു സലീം.
ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ സഞ്ജു 330 കോടി രൂപയാണ് ഇതുവരെ നേടിയത്. ജൂണില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മനീഷ് കൊയ്‌രോള, പരേഷ് റവാല്‍, ദിയ മിശ്ര തുടങ്ങിയവരാണ് വേഷമിടുന്നത്