| Saturday, 22nd December 2012, 9:47 am

ഗഗ്നം സ്‌റ്റൈലിന് പ്രിയമേറുന്നു; യൂട്യൂബില്‍ കണ്ടത് ഒരുബില്യണിലധികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സൗത്ത് കൊറിയന്‍ പോപ്പ് സംഗീതജ്ഞന്‍ പി.എസ്.വൈയുടെ ഗഗ്നം സ്റ്റൈല്‍ എന്ന ആല്‍ബം ചരിത്രത്തിലേക്ക്. []

കഴിഞ്ഞ ജൂലൈ 15-ന് യൂട്യൂബിലെത്തിയ ഗഗ്നം സ്റ്റൈല്‍ ഇതിനോടകം തന്നെ നൂറ് കോടി പേര്‍ കണ്ടുകഴിഞ്ഞു.

ഒരു മാസം ശരാശരി 200 ദശലക്ഷം ആളുകള്‍ ഗഗ്നം സ്റ്റൈല്‍ കാണുന്നുണ്ടെന്നാണ് യൂട്യൂബ് രേഖകള്‍ വ്യക്തമാക്കുന്നത്. 61 ലക്ഷത്തിലധികം ലൈക്കുകളും നാലര ലക്ഷത്തോളം ഡിസ്‌ലൈക്കുകളും ഈ വീഡിയോക്ക് ലഭിച്ചു.

2012-ലെ ഗൂഗിള്‍ റിപ്പോര്‍ട്ടനുസരിച്ച് ആഗോളതലത്തിലെ ഗൂഗിള്‍ സേര്‍ച്ചില്‍ രണ്ടാമത് ഗഗ്നം സ്റ്റൈല്‍ ആണ്. ആദ്യമായാണ് ഒരു ആല്‍ബം ലോകത്ത് തന്നെ ഇത്രയും വലിയ ജനപ്രീതി നേടുന്നത്.

ജസ്റ്റിന്‍ ബീബറിന്റെ “ബേബി”യുടെ യൂട്യൂബ് റിക്കോര്‍ഡ് പഴങ്കഥയാക്കി കൊണ്ടായിരുന്നു ഓപ്പണ്‍ ഗഗ്നം സ്റ്റൈലിന്റെ മുന്നേറ്റം. 800 ദശലക്ഷം ആളുകളാണ് ബേബി കണ്ടത്.

ഗഗ്നം സ്റ്റൈലിന്റെ വിജയം കണ്ടിട്ടാവണം നൂറ് കണക്കിന് പാരഡി ആല്‍ബങ്ങളാണ് ഇതിന് പിന്നാലെ ഇറങ്ങിയിരിക്കുന്നത്. അതില്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഗഗ്നം സ്റ്റൈലും തായ് നേവിയുടെ സ്റ്റൈലും ഉണ്ട്.

We use cookies to give you the best possible experience. Learn more