| Thursday, 3rd August 2023, 7:15 pm

തിരുവനന്തപുരത്ത് യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ചു. തുമ്പാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഗുണ്ടാ നേതാവ് ഡാനിയും സംഘവുമാണ് യുവാവിനെ ഭീഷണിപ്പെടുത്തുകയും കാലില്‍ ചുംബിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഡാനിയും സംഘവും യുവാവിനെ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് യുവാവിനെ കൊണ്ട് കാല്‍ പിടിപ്പിക്കുകയും ചുംബിപ്പിക്കുകയും ചെയ്തത്.

ഫോണ്‍ നല്‍കണമെങ്കില്‍ കാലില്‍ പിടിക്കണമെന്ന് ഡാനി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് ഡുനിയുടെ കാലില്‍ തൊട്ടെങ്കിലും അത് പോരെന്നും കാല്‍ പിടിച്ച് നില്‍ക്കണമെന്നും വീഡിയോയില്‍ പറയുന്നത് കാണാം. യുവാവ് ചെയ്യാന്‍ വിമുഖത കാണിച്ചപ്പോള്‍ ഡാനി യുവാവിനെ അടിക്കാന്‍ ഓങ്ങുന്നതും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് യുവാവ് കാല്‍ പിടിച്ചതിന് പിന്നാലെ അത് പോരെന്നും കാലില്‍ ചുംബിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവാവിനെ അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ യുവാവ് ഡാനിയുടെ കാലില്‍ ചുംബിച്ച് ഫോണ്‍ തിരികെ വാങ്ങി മടങ്ങുകയായിരുന്നു.

Content Highlights: Gang leader harrased man in thiruvananthapuram

Latest Stories

We use cookies to give you the best possible experience. Learn more