തിരുവനന്തപുരം: ലോ അക്കാദമി വിവാദത്തില്‍ ലക്ഷ്മി നായര്‍ക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. പ്രിന്‍സിപ്പാളിനെ പുറത്താക്കിയിട്ടേ ചോറുണ്ണൂ എന്ന വിദ്യാര്‍ത്ഥികളുടെ നിലപാട് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
ഓരോ കോളേജിനും അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പാളിനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാനായി സര്‍വ്വകലാശാലയുടെ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച്ച നടക്കും.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉപസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ ലക്ഷ്യം.
ഇന്റേണല്‍ മാര്‍ക്കും ഹാജരും നല്‍കിയതില്‍ തിരിമറി നടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാള്‍ അപമര്യാദയായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.